മംഗലപുരം : കൊയ്ത്തുര്‍കോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്കന്‍ മരിച്ചു.കൊയ്ത്തൂര്‍കോണം പണയില്‍ വീട്ടില്‍ ഇബ്രാഹിം ആണ് മരിച്ചത്. ഈ കഴിഞ്ഞ 17ന് വൈകിട്ട് ആണ് ഇബ്രാഹിമിന് വെട്ടേല്‍ക്കുന്നത്.
പലചരക്ക് കടയില്‍ സാധനം വാങ്ങിയതിന്‍റെ പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കഴിഞ്ഞ പത്ത് ദിവസത്തിലധികമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യസന വാര്‍ഡില്‍ ചികില്‍സയിലായിരുന്നു. ആക്രമണത്തില്‍ വലതുകൈ അറ്റ് തൂങ്ങി .ചെവി മുറിഞ്ഞ് പോകുകയും ചെയ്ത ഇബ്രാഹിം ഇന്നലെ രാത്രിയോടെയാണ് മരണപ്പെടുന്നത്.കെയ്ത്തൂര്‍ക്കോണം ജംഗ്ഷനിലെ പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയ തെങ്ങ് കയറ്റ്തൊഴിലാളിയായ ബൈജു പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതിനെ തടഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവവത്തിലെ പ്രതിയായ കൊയ്ത്തൂര്‍കോണത്ത് വാടകയ്ക്ക് താമസിക്കുന്ന കരിക്കകം സ്വദേശി ബൈജുവിനെ സംഭവ ദിവസം തന്നെ മംഗലാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.