പാട്‌ന: ബിഹാറില്‍ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല. സിവാന്‍ ജില്ലയിലെ എച്ച്.എം നഗര്‍ സ്വദേശിയായ നസീബ് ഖുറേഷി(47)യെയാണ് ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് ‘ന്യൂസ് ക്ലിക്ക്’ റിപ്പോര്‍ട്ട് ചെയ്തു.ചപ്ര ജില്ലയിലെ റസൂല്‍പൂരിലാണ് സംഭവം. ആക്രമണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.