പാലക്കാട് : കോട്ടായി പുളിനെല്ലിയില്‍ മദ്യവില്‍പന നടത്തിയ മധ്യവയസ്ക പിടിയില്‍. ആലത്തൂർ പുളിനെല്ലി മൂത്തൻപറമ്പ് വീട്ടില്‍ പാർവതിയെയാണ് (48) കുഴല്‍മന്ദം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.കൂട്ടു പ്രതി ഭർത്താവ് ശിവദാസ് ഒളിവിലാണ്.ആറ് ലിറ്റർ മദ്യമാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.