പേരൂര്‍ക്കട: സ്വര്‍ണാഭരണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിലായി. കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജയ (47), ക്രിസ്റ്റി എന്നുവിളിക്കുന്ന വര്‍ഗീസ് (21) എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ മാസം രണ്ടിനും നാലി നും ഇടയിലാണ് സംഭവം. വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ കണ്ണാന്തുറ ജി.വി. രാജ തെരുവില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍, 2000 രൂപ എന്നിവയാണ് ഇരുവരും കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും കവര്‍ന്നതായി പോലീസ് കണ്ടെത്തി. 2022നും 2023 ജൂലൈയ്ക്കു ഇടയിലുള്ള കാലയളവിലായിരുന്നു മിക്ക മോഷണവും. വലിയതുറ സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ കുത്തിത്തുറന്നായിരുന്നു കൂടുതല്‍കവര്‍ച്ചയും. മോഷ്ടിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയശേഷം ആഡംബരജീവിതം നയിക്കുകയാണ് ഇവരുടെ രീതി.