ബീഹാര്‍: കതിഹാര്‍ ജില്ലയില്‍ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ബാലിയ ബെലോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെലൗണ്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. സദാബ് സരിന്‍ ഖാത്തൂന്‍, മക്കളായ ഫൈസാന്‍ ഫിറോസ്, പായ ഫിറോസ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്ബോള്‍ ഇയാളുടെ രണ്ടാം ഭാര്യ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ വാദം.