തിരുവനന്തപുരം: കിടപ്പുരോഗിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയാണ് ലീല ജീവനൊടുക്കിയത്.ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ലീലയുടെയും ബിന്ദുവിന്‍റെയും ഭര്‍ത്താക്കന്മാര്‍ നേരത്തെ മരിച്ചിരുന്നു. ലീലയുടെ മകൻ മാസങ്ങള്‍ക്ക് മുമ്പാണ് അപകടത്തില്‍ മരിച്ചത്.