തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതയില്‍ രമ്യയാണ് മൂന്നര വയസ്സുള്ള മകന്‍ അഭിദേവുമായി കിണറ്റില്‍ ചാടിയത്.ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. മൂത്ത കുട്ടിയേയും കൊണ്ടുപോയെങ്കിലും കുട്ടി കുതറി മാറിയതിനാല്‍ രക്ഷപ്പെട്ടു. ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെ കിണറ്റിലേക്കാണ് ചാടിയത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ അറിയിച്ച പ്രകാരം അഗ്‌നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രമ്യ നിലവില്‍ ചികിത്സയിലാണ്.ആറ്റിങ്ങലില്‍ ടെക്‌സറ്റൈല്‍ ജീവനക്കാരാണ് രമ്യയും ഭര്‍ത്താവ് രാജേഷും. രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോള്‍ താന്‍ വരുന്നില്ലെന്ന് പറയുകയും തുടര്‍ന്ന് കിണറ്റില്‍ ചാടുകയുമായിരുന്നെന്നാണ് രാജേഷ് പറഞ്ഞത്.