മധ്യപ്രദേശ് : മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തിന് തീപിടിച്ചു. ഭോപ്പാലിലെ സത്പുര ഭവനാണ് തീപിടിച്ചത്. ആളപായമില്ല.ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.മൂന്നാം നിലയില്‍ നിന്ന് മുകളിലെ നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. കെട്ടിടത്തില്‍ എസിയും ഗ്യാസ് സിലിണ്ടറുകളുമുണ്ട്. അതിനാല്‍ സ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.ആരോഗ്യവകുപ്പിന്‍റേതുള്‍പ്പടെ നിരവധി ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.