ബംഗളൂരു : അമ്മ മുതലകള്‍ നിറഞ്ഞ തടാകത്തിലേക്ക് എറിഞ്ഞ ആറുവയസ്സുള്ള ഊമക്കുട്ടി മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.സംഭവത്തില്‍ മുഖ്യപ്രതിയായ സാവിത്രി എന്ന 32 കാരിയെയും ഭർത്താവ് രവികുമാറിനെയും (36) അറസ്റ്റ് ചെയ്തു.