വൈത്തിരി: ആളില്ലാത്ത വീട്ടില്‍ കയറി പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശി ജാക്കിര്‍ ഹുസൈനെ(22)യാണ് അറസ്റ്റ് ചെയ്തത്കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നാണ് വൈത്തിരി പൊലീസ് പ്രതിയെ പിടികൂടിയത്.പൊഴുതന കുട്ടിപ്പ ജങ്ഷനില്‍ താമസിക്കുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 15,000 രൂപയും രേഖകളടങ്ങിയ ബാഗുമാണ് മോഷ്ടിച്ചത്.