ജുബൈല്‍: ചരക്കുവണ്ടി കൈകാര്യംചെയ്യുന്നതിനിടെയുണ്ടായ അപകടംമൂലം ബിഹാര്‍ സ്വദേശി മരിച്ചു. സിവാൻ സ്വദേശി റഫീഖ് അൻസാരി ഡുക്കാരനാണ് (46) മരിച്ചത്. ഭാരമുള്ള വസ്തു തെറിച്ചുവീണ് ഗുരുതര ക്ഷതമേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ റഫീഖ് മരിച്ചു. ജുബൈലിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ അറിയിച്ചു.