ബഹ്‌റൈന്‍ : കണ്ണൂര്‍ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനില്‍ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകന്‍ അഭിലാഷ് (26) ആണ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത്.അസ്കറിലെ ഗള്‍ഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു പരേതന്‍. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബം സമേതം ബഹ്‌റിനില്‍ കഴിഞ്ഞിരുന്ന അഭിലാഷ് ന്യൂ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ്.മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.