പു​ത്തൂ​ര്‍ മേ​ഖ​ല​യി​ല്‍ മോ​ഷ​ണം പ​തി​വാ​ക്കി​യ കണ്ണൂർ സ്വദേശി പൊ​ലീ​പി​ടി​യിൽ

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ പു​ത്തൂ​ര്‍ മേ​ഖ​ല​യി​ല്‍ മോ​ഷ​ണം പ​തി​വാ​ക്കി​യ മ​ല​യാ​ളി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട് വ​ര​മ്ബി​ല്‍ കെ.​യു. മു​ഹ​മ്മ​ദാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മോ​​ട്ടോ​ര്‍ ബൈ​ക്കു​മ​ട​ക്കം പ്ര​തി​യി​ല്‍​നി​ന്ന് 2.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തു. കൊ​നാ​ജെ, വി​റ്റ​ല്‍, ബ​ന്ത്‍വാ​ള്‍, പു​ഞ്ജ​ല​ക​ട്ടെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ പ്ര​തി​ക്കെ​തി​രെ 120 മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 4 =