കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു.തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്‌മണ്യന്‍ (27) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ന് ഫോര്‍ട്ടുകൊച്ചി കെ.ബി. ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ മാഞ്ഞൂരാന്‍ എന്ന് പേരുള്ള ബസാണ് ഇദ്ദേഹത്തെ ഇടിച്ചത്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ ഓടിരക്ഷപെട്ടു.
ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.