ഡൽഹി : ഡല്‍ഹിയില്‍ ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം.പശ്ചിമ ഡല്‍ഹിയിലെ വികാസ്പുരി മേഖലയിലാണ് സംഭവം.കുടുംബത്തോടൊപ്പം സീതാപുരി പ്രദേശത്ത് താമസിച്ചിരുന്ന ആശിഷ് (ഒമ്പത്) എന്ന കുട്ടിയാണ് മരിച്ചത്.ആശിഷിന്‍റെ മാതാപിതാക്കള്‍ തുണി അലക്ക് ജോലി ചെയ്യുന്നവരാണ്. സംഭവദിവസം അലക്കിതേച്ച വസ്ത്രങ്ങള്‍ തിരികെ നല്‍കാന്‍ ജെ ബ്ലോക്കിലെ വീട്ടില്‍ അമ്മ പോയിരുന്നു. ആശിഷും അമ്മയെ അനുഗമിച്ചു. കെട്ടിടത്തിലെ മുകള്‍ നിലയിലേക്ക് അമ്മ നടന്നുകയറിയപ്പോള്‍ ആശിഷ് ലിഫ്റ്റിലേക്ക് കയറി.എന്നാല്‍ ആശിഷ് ലിഫ്റ്റിന്‍റെ ഡോറുകള്‍ക്കിടെയില്‍ കുടുങ്ങുകയായിരുന്നു. ആശിഷിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ലിഫ്റ്റില്‍ ആശിഷ് കുടുങ്ങിയതായി അറിയുന്നത്.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.