രാജ്കോട്ട്: പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് സംഭവം. രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്കൂളിലെ വിദ്യാര്‍ഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപകരും സഹപാഠികളും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.