കണ്ണൂർ : മോഷ്ടിച്ച സൈക്കിളുമായി ആരാധനാലയത്തിലെത്തി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തലശേരി തിരുവങ്ങാട് സ്വദേശി എകെ സിദ്ദിഖ് (60)നെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതുത്വത്തിലുള്ള സംഘം പിടികൂടിയത്.വീട് കുത്തി തുറന്ന് മോഷണം നടത്തിയതുള്‍പ്പെടെ നിരവധി കേസുകളിൻ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് സിദ്ദിഖി. നവംബർ 17 ന് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിന് സമീപത്തെ റജിന സുരേഷിൻ്റെ വീട്ടിലെ വരാന്തയില്‍ വെച്ചിരുന്ന 17000 രൂപയോളം വിലവരുന്ന സൈക്കിള്‍ മോഷ്ടിച്ച പ്രതി മോഷ്ടിച്ച സൈക്കിളുമായാണ് ആരാധനാലയത്തില്‍ കയറി മോഷണം നടത്തിയിരുന്നത്.