കൊല്ലം: കൊല്ലം ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന്‍ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷ് ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളില്‍ അടുക്കളയില്‍ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ ഏഴരയോടെ മരിച്ചു.