ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍വീണു മരിച്ചു

ത്യപ്രയാർ: ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍വീണു മരിച്ചു. തൃപ്രയാർ ബീച്ച്‌ സുല്‍ത്താൻ പള്ളിക്ക് വടക്കുവശം ചക്കാലക്കല്‍ ജിഹാസിന്‍റെയും ഷെനിജയുടെയും മകൻ മുഹമ്മദ് റയാൻ ആണു മരിച്ചത്.ഇന്നലെ രാവിലെയായിരുന്നു സംഭവം .
കുട്ടിയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണ് വീടിന് വടക്കുവശത്തെ തോട്ടില്‍ വീണനിലയില്‍ കണ്ടെത്തിയത് . ഉടൻ വലപ്പാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + nine =