പുറക്കാട്: സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകന്‍ അഖില്‍ (30) ആണ് മുങ്ങി മരിച്ചത്.പുറക്കാട് പഴയങ്ങാടിയില്‍ ഇന്നലെ ഉച്ചക്ക് 230 ഓടെ ആയിരുന്നു സംഭവം. പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടില്‍ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖില്‍. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.