മംഗലപുരം: ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മഞ്ഞമല കുറുമന് വിളാകത്ത് പണയില്‍ വീട്ടില്‍ പരേതനായ ഇസ്മായിലിന്റെയും ജുബൈദ ബീവിയുടെയും മകന് സഹീദ് (52)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മഞ്ഞമല ജംഗ്ഷനില്‍ വച്ചാണ് അപകടം നടന്നത്. ബൈക്കില്‍ നിന്നും വീണ സഹീദിന് ഗുരുതര പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സഹീദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തോന്നയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനാണ്.