തൃത്താല: വെള്ളിയാങ്കല്ലിലെ പാര്‍ക്ക് കാവല്‍ക്കാരനെ പേപ്പട്ടി കടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര സ്വദേശി മണികണ്ഠനാണ് (42) പരിക്കേറ്റത്.നായ് വിനോദസഞ്ചാരികളുടെ നേര്‍ക്ക് പാഞ്ഞടുത്തപ്പോള്‍ മണികണ്ഠന്‍ തടയാന്‍ ശ്രമിക്കവെയാണ് ആക്രമിച്ചത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കുത്തിവെച്ചു. കൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി.