കണ്ണൂർ: പോലീസുകാരൻ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെ കണ്ണൂർ-മട്ടന്നൂർ റോഡിലെ ഏച്ചൂർ കമാല്‍ പീടികയ്ക്കു സമീപമായിരുന്നു അപകടം.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബില്‍ കളക്ടർ വാരം തക്കാളിപ്പീടിക ആലക്കാട് വീട്ടില്‍ പ്രദീപന്‍റെ ഭാര്യ ബി. ബീന (55)യാണു മരിച്ചത്. കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ലതേഷ് അമിത വേഗത്തില്‍ ഓടിച്ച കാർ, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഏറെ ദൂരം മുന്നോട്ടു പോയാണു നിർത്തിയത്.കാറിടിച്ചു ദൂരേക്കു തെറിച്ചുവീണ ബീനയെ സമീപത്തുള്ളവർ ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലൂടെ നടന്നുപോകുന്ന ബീനയെ അമിതവേഗത്തില്‍വന്ന കാർ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.