തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്. ഐഎഫ്‌എഫ്‌കെ പ്രധാന വേദിയായ ടാഗോറിന് മുമ്ബിലെ റോഡിലാണ് സംഭവം. വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓടയില്‍ വീഴുകയായിരുന്നു. സ്ലാബിടാത്ത ഓടയില്‍ ആണ് മനോജ് വീണത്. ഓടയില്‍ വീണ മനോജിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മനോജിന്റെ കൈകള്‍ക്കാണ് പരുക്ക് പറ്റിയത്.