രാജസ്ഥാൻ : ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന്‍ മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്.സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ കുടുംബം രംഗത്തെത്തി.
ഐസിയുവില്‍ കഴിയുന്ന വൈഭവിന് ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനുള്ള ഡയറക്‌ട് കറന്റ് കാര്‍ഡിയോവേര്‍ഷന്‍ ഷോക് ട്രീറ്റിമെന്റ് നല്‍കുകയായിരുന്നു. അതിനിടെയാണ് മാസ്‌കിന് തീപിടിച്ചത്. മാസ്‌ക് കഴുത്തില്‍ കുടുങ്ങിയതോടെ യുവാവിന്റെ മുഖത്തും നെഞ്ചിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.