നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്.വഴിക്കടവ് പൂവ്വത്തി പൊയില്‍ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകൻ ഷഹലുദ്ധീനാണ് (24) മരിച്ചത്.തിങ്കാളാഴ്ച പുലര്‍ച്ചെ 2.30 ന് ഓടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിക്കടവ് പൂവ്വത്തി പൊയില്‍ കരുവാത്ത് ഹംസയുടെ മകൻ സാജര്‍ (22) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.