ബേപ്പൂര്‍: സ്കൂട്ടറില്‍ അനധികൃത മദ്യവില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. 10 കുപ്പി ഇന്ത്യന്‍നിര്‍മിത വിദേശമദ്യവുമായി ചീര്‍പ്പ് പാലം കിഴക്കുമ്ബാടം കാരത്തറ സുധീഷ് എന്ന 42-കാരനെയാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്.ബി.സി റോഡ്, മാഞ്ചോട്, ചീര്‍പ്പ് പാലം, തോണിച്ചിറ എന്നിവിടങ്ങളില്‍ വ്യാപക മദ്യവില്‍പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബി.സി റോഡിലെ മാഞ്ചോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇയാള്‍ സ്കൂട്ടര്‍ സഹിതം പിടികൂടിയത്. സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.