മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.പുഴയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.അതിനിടെ തലായില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം തിരിച്ചെത്തിയില്ല. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യ തൊഴിലാളികളായ തമിഴ്‌നാട് സ്വദേശി പെരുമാള്‍ , പെട്ടിപ്പാലം സ്വദേശി ഷംസുദ്ദീന്‍ എന്നിവരെയാണ് കാണാതായത്.