കണ്ണൂർ : കണ്ണൂരിലെ ആലക്കാട്ട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ മരിച്ചു. ആര്‍എസ്‌എസ് പ്രവര്‍ത്തകൻ ബിജുവിന്റേതായിരുന്നു വളര്‍ത്തുനായ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.പട്ടി കടിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗാഡ്‌ജെറ്റ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.ബിജു നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ ഇയാള്‍ക്കെതിരെ കാപ ചുമത്തിയിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്.ബിജുവിന്റെ വീട്ടിലും പരിസരത്തും നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. സംഭവത്തില്‍ ബിജുവിനും പരിക്കേറ്റു.