കൊല്ലം: ഫുട്‌ബോള്‍ ലോകകപ്പ് അര്‍ജന്റീന നേടിയതിനു പിന്നാലെ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു.കൊല്ലം കോട്ടയ്‌ക്കകം കൊട്ടാരം നഗര്‍ 116 മാമൂട്ടില്‍ വടക്കതില്‍ അജയകുമാര്‍-സീന ദമ്പതികളുടെ ഏക മകനും അഷ്‌ടമുടി ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥിയുമായ അക്ഷയാ(16)ണ് മരണമടഞ്ഞത്.
കോട്ടയ്‌ക്കകം തോട് ഗുരുമന്ദിരത്തിനു സമീപം എന്‍.പി.ആര്‍.ആര്‍.എ. ക്ലബില്‍ ഒരുക്കിയ സ്‌ക്രീനില്‍ ഫൈനല്‍ മത്സരം കണ്ട അക്ഷയ്, കൂട്ടുകാര്‍ക്കൊപ്പം അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ ചേര്‍ന്നു. ഇതിനിടെ ശ്വാസതടസം നേരിട്ടു റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയാവേശത്തിലുണ്ടായ ആഘാതമാവാം ശ്വാസതടസംഅനുഭവപ്പെട്ടുള്ള മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.