കോട്ടയം : മണര്‍കാട് പ്ലസ് ടു വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍ക്കാട് സ്വദേശി അമല്‍ മാത്യു (18)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പുരയിടത്തിലെ റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങിയ അമലിനെ കാണാതായതോടെ അഗ്‌നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അമലിന്റെ മൃതദേഹം കണ്ടെത്താനായത്.