ഫ്ലോറിഡ: ഫ്ലോറിഡയിലെ ലേക്ക് കൗണ്ടിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റു രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു.വെള്ളിയാഴ്ച രാത്രി ബ്രൂക്ക്സൈഡ് ഡ്രൈവിലെ ഒരു വീട്ടില്‍ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്.
വീട്ടില്‍ പ്രവേശിക്കാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ വീടിന് അകത്തുനിന്ന് വെടിവയ്ക്കുകയായിരുന്നു. ആദ്യം വീട്ടില്‍ കയറിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മാസ്റ്റർ ഡപ്യൂട്ടി ഷെരീഫ് ബ്രാഡ്ലി മൈക്കല്‍ ലിങ്ക് ( 28 ) ആണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡപ്യൂട്ടി ഫസ്റ്റ് ക്ലാസ് സ്റ്റെഫാനോ ഗാർഗാനോയ്ക്ക് കക്ഷത്തിലും വയറ്റിലും വെടിയേറ്റു. മറ്റൊരാളായ മാസ്റ്റർ ഡപ്യൂട്ടി ഹരോള്‍ഡ് ഹോവലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.സംഭവ സ്ഥലത്തെ പരിശോധനയില്‍ വീടിനുള്ളില്‍ മൂന്ന് പേർമരിച്ച നിലയില്‍ കണ്ടെത്തി.