തിരുവനന്തപുരം : പെരിങ്ങമ്മല പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. ഗുരുവായൂർ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ കാർത്തിക് ആണ് (29) മരിച്ചത്.കാര്‍ത്തിക് ഓടിച്ചിരുന്ന ബൈക്കില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കാർത്തിക്കിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.