കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയോര പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു.ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ശിഹാബ് നല്‍കിയത്. ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എസ്പി വിയു കുര്യാക്കോസ് അറിയിച്ചു.മോഷണത്തിനു പുറമേ ഷിഹാബിനെതിരെ മറ്റ് ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. അതേസമയം, കച്ചവടക്കാരന്‍ തനിക്ക് പരാതിയില്ലെന്ന് കാണിച്ച് കാഞ്ഞികപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേററ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെതുടര്‍ന്ന് പൊലീസുകാരന് എതിരായ കേസ് ഒത്തു തീര്‍പ്പായിരുന്നു.