കുമളി: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു.ഇടിയുടെ ആഘാതത്തില്‍ ബസും തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്ബം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് ദാരുണമായി മരിച്ചത്.തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡില്‍ ഉത്തമപാളയത്തിനു സമീപമാണ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. രാമകൃഷ്ണൻ ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോള്‍ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്ക് ബസിനടിയിലേക്ക്ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണു തീയണച്ചത്.