ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ച പൊലീസുകാരന് ദാരുണാന്ത്യം. റെയ്സന്‍ ജില്ലയില്‍ രാത്രിയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരന് ഒരു കാല്‍ നഷ്ടമായി.മദ്യപിച്ച് കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.