ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ് പോത്ത് ചത്തു. വീടിനു സമീപത്ത് ചിത്തിരപുരം ഭാഗത്തായുള്ള പുരയിടത്തില്‍ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പോത്തിന്‍റെ കാലില്‍ പൊട്ടിവീണ 11 കെവി ലൈൻ കുരുങ്ങിയ നിലയിലായിരുന്നു.ചെന്നിത്തല പുതുവേലില്‍ ജനാർദ്ദൻ വളർത്തുന്ന പോത്താണ് ചത്തത്. മൃഗഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി.