അങ്കമാലി: കറുകുറ്റി പാലിശേരി റോഡില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേബിള്‍ നഗറില്‍ നിന്ന് തിരിഞ്ഞ് പാലിശേരിക്ക് പോകുന്ന റൂട്ടില്‍ ആദ്യ വളവില്‍ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.