ഫ്ലോറിഡ: മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയില്‍ ഈ വർഷം 13 പേർ മരിച്ചു. 2024ല്‍ 74 പേരില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.2023ല്‍ 46 കേസുകളാണ് ഫ്ലോറിഡ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 11 പേർ മരിച്ചു. സമുദ്രജലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. ഇവയ്ക്ക് ഉപ്പ് രസം ആവശ്യമാണെന്ന് ഫ്ലോറിഡ ഹെല്‍ത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.