ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് സഫാദാണ് പൊലീസുകാരെ കബളിപ്പിച്ച് ജയില്‍ ചാടിയത്.ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ആണ് സഫാദ് രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച് മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്.ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടിവി കാണാന്‍ അനുമതിയിലുള്ളത്. സംഭവത്തില്‍ പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.