ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം

എറണാകുളം: കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപ്പിടിച്ചു. വാഹനത്തില്‍ വിദ്യാർഥികളില്ലാതിരുന്നതിനാല്‍ ആളപായമില്ല.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.കുണ്ടന്നൂർ, മരട് ഭാഗങ്ങളില്‍നിന്ന് വിദ്യാർഥികളെ എടുക്കാൻ പോകുന്നവഴിയാണ് ബസിന്‍റെ മുൻഭാഗത്ത് പുക ഉയരുന്നത് ഡ്രൈവർ കണ്ടത്. തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ഫയർ ഇക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ച്‌ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിലേക്ക് പെട്ടന്ന് തീ പടരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
അതുവഴി വന്ന കുടിവെള്ള ടാങ്കറില്‍ പൈപ്പ് ഘടിപ്പിച്ച്‌ സംഭവസ്ഥലത്തുണ്ടായിരുന്ന ട്രേഡ് യൂണിയൻ തൊഴിലാളികളാണ് ആദ്യംതീയണയ്ക്കാനുള്ള ശ്രമം നടത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 1 =