കയ്പമംഗലം: പെരിഞ്ഞനത്ത് കാറിന്‍റെ ഡോറില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്‍റെ ഭാര്യ ജുബേരിയ(35)യാണു മരിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് കപ്പേളയ്ക്കടുത്തായിരുന്നു അപകടം.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടിയാണ് അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്‌ട്സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.