കുമ്പളം: പണ്ഡിറ്റ് ജങ്ഷന് സമീപം റോഡരികില്‍ അലക്ഷ്യമായി കിടന്നിരുന്ന കേബിളില്‍ തട്ടി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്.കുമ്പളം ചെറിയ പാണ്ഡവത് നിയാസിനെയാണ് (42) ഇരുകാലുകള്‍ക്കും ഗുരുതര പരിക്കുകളോടെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നിയാസ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴി കേബിള്‍ ശ്രദ്ധയില്‍ പെടാതെ മുന്നോട്ട് പോകുന്നതിനിടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കുമ്ബളം നോര്‍ത്ത് പണ്ഡിറ്റ് ജങ്ഷന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കേബിള്‍ കഴുത്തില്‍ കുരുങ്ങിയതോടെ സ്കൂട്ടര്‍ മറിയുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.