കാഞ്ഞങ്ങാട്: സിപിഎമ്മിന്‍റെ പുല്ലൂരിലെ മുതിര്‍ന്ന നേതാവും കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്‍റുമായിരുന്ന മധുരക്കാട്ടെ എം.കുഞ്ഞമ്ബു (73) ട്രെയിനില്‍നിന്ന് തെറിച്ചുവീണ് മരിച്ചു.ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവെ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. ശുചിമുറിയില്‍ പോകവേ വീണതാണെന്ന് പോലീസ് അറിയിച്ചു.