ലക്നോ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരന്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മെയിന്‍പുരി ജില്ലയിലെ മനൗന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്കൂളിലാണ് സംഭവം നടന്നത്.ഛബിറാം ദിവാകറിന്‍റെ മകന്‍ അന്‍ഷു ദിവാകര്‍ ആണ് മരിച്ചത്. സ്കൂള്‍ വളപ്പിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.