പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്.കൈയിലും കാലിലും തുടയുടെ മുകള്‍ ഭാഗത്തുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ സുരക്ഷാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.