റിയോ ഡി ജനീറോ : തേളിന്റെ കുത്തേറ്റ ഏഴ് വയസുകാരന് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. ലൂയിസ് മിഗ്വല്‍ ഫര്‍റ്റാഡോ ബാര്‍ബോസ എന്ന കുട്ടിയെയാണ് ബ്രസീലിയന്‍ യെല്ലോ സ്കോര്‍പിയന്‍ ഇനത്തിലെ തേള്‍ കുത്തിയത്. തേള്‍ കുത്തേറ്റതിന് പിന്നാലെ കുട്ടിയ്ക്ക് ഏഴ് തവണ ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
കുട്ടി ഷൂ ധരിക്കുന്നതിനിടെയാണ് അതിനുള്ളില്‍ മറഞ്ഞിരുന്ന തേള്‍ ശക്തമായി കുത്തിയത്. ടൈറ്റിയസ് സെറലേറ്റസ് എന്നറിയപ്പെടുന്ന യെല്ലോ സ്കോര്‍പിയനുകള്‍ ലോകത്തെ ഏറ്റവും വിഷമുള്ള തേളുകളിലൊന്നാണ്. കുത്തേറ്റ് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 25നായിരുന്നു കുട്ടിയുടെ മരണമെന്ന് ഒരു ബ്രസീലിയന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.കുടുംബവുമൊത്ത് ഒരു യാത്രയ്ക്ക് തയാറെടുക്കവെയാണ് കുട്ടിയ്ക്ക് തേളിന്റെ കുത്തേറ്റത്.