പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണത്തിനാണ് തകരാര്‍ കണ്ടെത്തിയത്.
മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റര്‍ തുറന്നുവച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തെ ഷട്ടര്‍ മാത്രം കൂടുതല്‍ ഉയരുകയായിരുന്നു. ഇതേതുടര്‍ന്ന്, പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് 20,000 ക്യൂസെക്സ് വെള്ളം ആണ് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു. അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാനാണ് സാധ്യതയുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.