കർണാടക: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം.വര്‍ധന്‍ ഈരണ്ണ ബല്ല എന്ന കുട്ടിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.ഞായറാഴ്ച കുട്ടി പിതാവിനൊപ്പം മാര്‍ക്കറ്റില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പറന്നുവന്ന പട്ടത്തിന്റെ ചരട് വലിഞ്ഞുമുറുകി. ആരോ ഉപേക്ഷിച്ചതായിരുന്നു പട്ടം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി, ആശുപത്രിയിലെത്തിക്കും മുന്‍പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.