ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ട് കോടതി.പ്രതിയുടെ മേല്‍ ചുമത്തിയ കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയുടേതാണ് ഉത്തരവ്.
പ്രതിക്കെതിരായി കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വിധിപ്രസ്താവത്തിനു ശേഷം അഭിഭാഷകൻ അഡ്വ. എസ്.കെ. ആദിത്യൻ അറിയിച്ചു. കേസ് പുനരന്വേഷണം നടത്താനും പ്രതിക്ക് നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിധിപ്രസ്താവത്തിനു പിന്നാലെ നാടകീയരംഗങ്ങള്‍ക്കും കോടതിപരിസരം സാക്ഷിയായി ഇരയായ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും വൈകാരിക പ്രതികരണവുമായി എത്തി. പന്ത്രണ്ടുവര്‍ഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞാണെന്നും അവള്‍ക്ക് നീതി ലഭിച്ചില്ലെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പ്രതികരിച്ചു.